Saturday, May 30, 2015

ഒരു യാത്രാകുറിപ്പ്

"ചുറ്റുമുള്ള ആരവം ഒഴിഞ്ഞു. ഒരു യുദ്ധ ഭൂമിയിൽ ചെന്ന് വീണ പോലെയിരുന്നു ഇത്രെയും നേരം. ഒരു പാട് പൊട്ടി തെറികളും നിലവിളികളും. ഇപ്പോൾ എങ്ങും ഒരു ശാന്തത.
ഈ നനുത്ത തറയിൽ കിടക്കുന്നതിന്റെ ഒരാശ്വാസം.

ആരൊക്കെയോ ചുറ്റും കൂടിയിട്ടുണ്ട് എന്ന് തോന്നുന്നു. അടക്കി പിടിച്ച കരച്ചിലുകൾ കേള്ക്കാം.
കരയണം എന്നുണ്ട്. പക്ഷെ കണ്ണ് തുറക്കാൻ പോലും കഴിയുന്നില്ല. കരയാൻ ശ്രമിച്ചപ്പോൾ മുഖം വലിഞ്ഞു മുറുകുന്നു.

കയ്യും കാലും അനക്കാൻ കഴിയുന്നില്ല. അവയുണ്ടെന്നു പോലും തോന്നുന്നില്ല. ചുറ്റും ചുടുചോരെയുടെ മണം കനത്തുവരുന്നു.
ഞാൻ എന്റെ തന്നെ ചോരയിൽ മുങ്ങി മരിക്കുകയാണ്.

അവർ ഒരു പാട്  പേരുണ്ടായിരുന്നു. ബൈക്കിൽ നിന്ന് വീണ ഓർമയുണ്ട്. ആദ്യത്തെ വെട്ടു തലയിൽ ആയിരുന്നു. അതിനു ശേഷം വേദന അറിഞ്ഞില്ല. അവർ കിട്ടിയ കൂലിക്ക് മതിയാവോളം വെട്ടി.
ചുറ്റും ചുടുചോരെയുടെ മണം കനത്തുവരുന്നു.

മരണത്തിനു ശേഷം ജീവിതമില്ല. ഭൌതികമായ ഈ അസ്തിത്വം ഇന്നവസാനിക്കുന്നു.

ഞാൻ എന്റെ തന്നെ ചോരയിൽ മുങ്ങി മരിക്കുകയാണ്."